തിരുവല്ല: മാർത്തോമ്മാ കോളേജിലെ സസ്യശാസ്ത്ര ഗവേഷണ വിഭാഗം പുതിയ ഇനം പൂപ്പൽ കണ്ടെത്തി. സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. നീത എൻ. നായരും, വിദ്യാർത്ഥികളായ ഷിജി ജോസഫ്, മെറിറ്റി ജേക്കബ്, സന്ധ്യാ സൂസൻ അലക്സ് എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്. പുതിയ ഇനം നെടുലിസ്‌പോറിയം വിഭാഗത്തിൽപ്പെടുന്ന പൂപ്പലിന് 'ടെറാ' എന്ന് നാമകരണം നൽകി. ആലപ്പുഴ ജില്ലയിലെ കുട്ടനാട് രാമങ്കരി പാടശേഖരങ്ങളിൽ നിന്നെടുത്ത മണ്ണിൽ നടത്തിയ പഠനത്തിലൂടെയാണ് പുതിയ ഇനത്തെ കണ്ടെത്താനായത്. പുതിയ ഇനം പൂപ്പലിന്റെ വിശദാംശങ്ങൾ ജേർണൽ ഒഫ് മൈക്കോ പതോളജിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഡോ. നീത എൻ. നായർ പറഞ്ഞു