ചെങ്ങന്നൂർ : ജൂനിയർ ചേംബർ ഇന്റർനാഷണൽ കൊച്ചാലുംമൂട് ലേഡീ ചാപ്റ്റർ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാസ് കൊവിഡ് വാക്‌സിനേഷൻ കാമ്പയിൻ ജെ.സി ഐ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സെനറ്റർ സന്ദീപ് വിജയ് ഉദ്ഘാടനം ചെയ്തു. കൊവിഡ് വാക്‌സിനേഷൻ ലോഗോ ചാപ്റ്റപർ പ്രസിഡന്റ് വൈഷ്ണവി രവികുമാറിന് കൈമാറി. സോൺ പ്രസിഡന്റ് ബനോ വർഗീസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജേസിസ് മുൻ ദേശീയ ഡയറക്ടർ ഡോ.ഏ.വി ആനന്ദരാജ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കൊച്ചാലുംമൂട് ചാപ്റ്റർ പ്രസിഡന്റ് അജിത്ത് കാരുണ്യം വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ലോഗോയും ആദ്യധന സഹായവും കൈമാറി. സോൺ കോഡിനേറ്റർ ഷാനുൽ ടി.ഉപഹാരങ്ങൾ കൈമാറി. സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രവികുമാർ പദ്ധതി വിശദീകരണം നടത്തി. സോൺ ഭാരവാഹികളായ മനു ജോർജ്ജ്, ദിലീഷ് മോഹൻ, ഡോ.സുജിത്, ടിറ്റോ സെബാസ്റ്റ്യൻ, ചാപ്റ്റപർ സെക്രട്ടറി നവീൻ വി.നാഥ്, ഷിജി നിറം, അനന്തു, പ്രീജു പ്രസാദ്, അരുൺ വിശ്വനാഥ്, ദീപാ രവികുമാർ, രാജശ്രീ സുരേഷ്, മഞ്ജു ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.