തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം ആരംഭിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന 1, 14, 15 എന്നീ വാർഡുകളിലാണ് ജലവിതരണം ആരംഭിച്ചിരിക്കുന്നത്. ബാക്കിയുള്ള വാർഡുകളിൽ ആവശ്യാനുസരണം കുടിവെള്ളം വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് പറഞ്ഞു.