പത്തനംതിട്ട: കവി മുരുകൻ കാട്ടാക്കടയെ ഭീഷണിപ്പെടുത്തിയതിൽ സാംസ്‌കാരിക പ്രവർത്തകർ പ്രതിഷേധിച്ചു. മസ്ജിദ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജ്വാലയിൽ മുരുകൻ കാട്ടാക്കട രചിച്ച മനുഷ്യനാകണം എന്ന കവിത ആലപിച്ചു. ഗാന്ധിസ്‌ക്വയറിൽ ചേർന്ന യോഗം സി.പി.എം ടൗൺ ലോക്കൽ സെക്രട്ടറി എം.ജെ രവി ഉദ്ഘാടനം ചെയ്തു. പു.ക.സ ഏരിയാ പ്രസിഡന്റ് പ്രൊഫ.തോമസ് ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. കവി കാശിനാഥൻ കവിത ചൊല്ലി പ്രതിഷേധിച്ചു. സെക്രട്ടറി പി.സി.രാജീവ്, സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം എസ്.രാജേശ്വരൻ, ഷാർജ മലയാളി അസോസിയേഷൻ സെക്രട്ടറി സന്തോഷ് കാര്യത്തിൽ, രമേഷ് ആനപ്പാറ, അനു അന്ത്യാളൻകാവ്, എസ്.മണി, ശ്യാം അടകൽ, നിഖിൽ ജോൺ, അഡ്വ.ഡെന്നി ജോർജ്ജ് എന്നിവർ സംസാരിച്ചു.