കോഴഞ്ചേരി : വയോധികർ താമസിക്കുന്ന വീട്ടിൽ മോഷണ ശ്രമം.തോട്ടപ്പുഴശേരി പഞ്ചായത്തിലെ ഇളപ്പുങ്കൽ കനാൽ പാലത്തിന് സമീപമുള്ള മണ്ണൂർവീട്ടിൽ വാസന്തി ജി.കുറുപ്പും, സഹോദരി ജയാമ്മയും താമസിക്കുന്ന വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണ ശ്രമം നടന്നത്.
മോഷ്ടാക്കൾ വീടിന്റെ ഓടുപൊളിച്ച് ഉള്ളിൽ പ്രവേശിച്ചിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതിനെ തുടർന്ന് മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. കോയിപ്രം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.