ചെങ്ങന്നൂർ : ജില്ലാ ആശുപത്രിക്ക് സമീപം ഗുരുമന്ദിരത്തിന് അടുത്ത് എം.സി റോഡിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ട്രാൻഫോർമറിന് താഴെ കൂടികിടന്ന ചപ്പുചവറുകളിലേക്കും തീപടർന്നു. ട്രാൻഫോർമറിലെ കേബിളുകളുടെ ഇൻസുലേഷൻ പൂർണമായി കത്തി. കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.