ramdhan

പന്തളം: ജമാഅത്തെ ഇസ്ലാമിക് പത്തനംതിട്ട ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ പന്തളം ഇസ് ലാമിക് സെന്ററിൽ റമദാൻ സംഗമം 2021 നടന്നു. അനേകം വെല്ലുവിളികളെ അഭിമുഖീകരിച്ച കൊണ്ടിരിക്കുന്ന മുസ്ലിം സമൂഹത്തിന് കൂടുതൽ കരുത്ത് പകർന്ന് നൽകുന്ന ഊർജ സ്രോതസാണ് റമദാനെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം ടി.മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. രാജ്യത്തിനും സമൂഹത്തിനും ദിശാബോധം നൽക്കേണ്ടവരാണ് മുസ്ലീം സമൂഹമെന്ന കാര്യം സമുദായം തിരിച്ചറിയണമെന്നും ഇസ്ലാമിന്റെ നന്മകൾ വലിയ അളവിൽ പൊതുസമൂഹത്തിന് അനുഭവിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച്.റെഷീദ് അദ്ധ്യക്ഷത വഹിച്ചു. നമ്മുടെ റമദാൻ എന്ന വിഷയത്തിൽ ജില്ലാ പ്രസിഡന്റ് സി.ഹബീബ് മസ്ഊദ് ക്ലാസ്സ് എടുത്തു.മുഹമ്മദ് ഷാജി സ്വാഗതവും ഷിയാസ് പന്തളം നന്ദിയും പറഞ്ഞു.