നാരങ്ങാനം : എസ്.എൻ.ഡി.പി.യോഗം 91-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ഏ. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, കൗൺസിലർ പ്രകാശ് കുമാർ മുളമൂട്ടിൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജിനുദാസ് , യൂണിയൻ കമ്മിറ്റി അംഗം വി.എസ്.സനിൽകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം മിനി മണിയൻ, ശാഖാ പ്രസിഡന്റ് ശിവരാജൻ ആരാധന എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.കെ.പ്രഭാകരൻ പ്രദിപ് ഭവൻ (പ്രസിഡന്റ), വത്സമ്മ ശ്രീനിവാസൻ എലിക്കുളത്ത് (വൈസ് പ്രസിഡന്റ്) പി.എൻ.മോഹനൻ ശ്രീപാർവതി (സെക്രട്ടറി) ബീനാ ബിജു, വെട്ടിമുട്ടിൽ, അനീഷ് പുന്നോണ്, രവീന്ദ്രൻ പാറേ പ്പറമ്പിൽ, മോഹൻദാസ് പുളിമൂട്ടിൽ, എം.വി.രഘു, മുണ്ടപ്ലാവ് നിൽക്കുന്നതിൽ,സന്തോഷ് (അനിൽ കുമാർ)മലയിരിക്കുന്നതിൽ, സുമാഗോപി രജനീഷ് ഭവൻ ( കമ്മിറ്റി അംഗങ്ങൾ) ഭാനുവിക്രമൻ ചാന്തുരത്തിയിൽ, സുകുമാരൻ താന്നിക്കൽ, അജി, അജി ഭവൻ ( ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ കൗൺസിലർ അഡ്വ. സോണി.പി.ഭാസ്‌കർ വരണാധികാരിയായിരുന്നു.