11-ksspu
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോട്ടാങ്ങൽ യൂണിറ്റ് വാർഷിക സമ്മേളനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി. പി. രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടാങ്ങൽ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോട്ടാങ്ങൽ യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി.പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എസ്.ശശിധരൻനായർ അദ്ധ്യക്ഷത വഹിച്ചു.

ചുങ്കപ്പാറ എസ്.എൻ.ഡി.പി.ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി.കെ.ഐ.മത്തായി, ഡോ.അർച്ചന.എസ്,കെ.കെ.രാജൻ,ടി.എസ്.ജമാലുദീൻ,പി.കെ.ശ്രീധരപ്പണിക്കർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി, പി.കെ.നാരായണപിള്ള(രക്ഷാധികാരി),എം.സി.വർഗീസ്(പ്രസിഡന്റ്), ജോളി.കെ.ജോസഫ്(സെക്രട്ടറി),പീ.എച്ച്.ഇസ്മായിൽകുട്ടി,എം.സി.ചെറിയാൻ,പി.എൻ.ശൃാമളാദേവി,(വൈസ് പ്രസിഡന്റ്മാർ),വി.എസ്.ഉഷാകുമാരി, ടി.ഏസ്.അബ്ദുൾഹമീദ്, കെ.എം.രവീൻത്രൻ, (ജോയിന്റ് സെക്രട്ടറിമാർ),ടി.എസ്.ജമാലുദീൻ(ഖജാൻജി എന്നീ ഭാരവാഹികൾ അടക്കം 22അംഗ ഭരണസമിതിയെയും തിരഞ്ഞെടുത്തു.