മാവേലിക്കര: ടി.കെ.മാധവൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ ചെറുകുന്നം 1228-ാം ശാഖാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ കൺവീനർ ഡോ.ഏ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും അംഗങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സഹായകരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ ശാഖാ യോഗങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വളരെ ശക്തമായി നടപ്പാക്കുവാൻ ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ ഊർജ്ജിതമായ കാമ്പയിനുകൾ സംഘടിപ്പിക്കുവാൻ കഴിയണണമെന്നും അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് മുരളി അഷ്ടമി, യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞലിപ്ര, രാജൻ ഡ്രീംസ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സരേഷ് പള്ളിക്കൽ, ബിനു ധർമ്മരാജ്, ശാഖ സെക്രട്ടറി ഗോപാലൻ തെങ്ങുവിളയിൽ, രവികുമാർ കാവുള്ളതിൽ, എൻ.വിജയൻ മംഗലത്ത്, എൻ.ഷാജി, പി.കെ.സത്യബാബു, അമ്പിളി, സുനി ബിജു, വിശ്വനാഥൻ ഉദയം, സുനിതകുമാരി, ഉഷാവിജയൻ, രാധാമണി എന്നിവർ പ്രസംഗിച്ചു.