ചെങ്ങന്നൂർ : പുത്തൻകാവിൽ ചെറിയപള്ളി കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി പതിമൂന്നാം വാർഡിൽ വലിയ കിഴക്കേതിൽ സോമന്റെ മകൻ ദിലീപ് കുമാർ (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവം. മരുകരയിലേക്ക് നീന്തിയ ശേഷം തിരികെ നീന്തുമ്പോൾ മുങ്ങി താഴുകയായിരുന്നു.
ചെങ്ങന്നൂർ അഗ്നിരക്ഷാസേനയും ആലപ്പുഴയിൽ നിന്നെത്തിയ സ്‌കൂബാ ടീം ചേർന്ന് നടത്തിയ തെരച്ചിലിൽ വൈകിട്ട് 6.30 നാണ് മൃതദേഹം കണ്ടെത്താനായത്.