തിരുവല്ല: എം.സി റോഡിലെ രാമൻചിറയിൽ മിനി ലോറിയിടിച്ച് ട്രാൻസ്ഫോർമർ തകർന്നു. നിയന്ത്രണം വിട്ട മിനിലോറി കാറിലും ഇടിച്ചു. ഇന്നലെ രാവിലെ 10.30ന് രാമൻചിറയ്ക്ക് സമീപമായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നു കുപ്പിവെള്ളവുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിനു കുറുകെ വന്ന പെട്ടി ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് തിരിച്ചപ്പോഴായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. മണിക്കൂറുകളോളം വൈദ്യുതി വിതരണം തകരാറിലായി. അഗ്നിശമനാ സേനയെത്തിയാണ് അപകടത്തിൽപ്പെട്ട മിനിലോറി നീക്കം ചെയ്തത്. തിരുവല്ല പൊലീസ് കേസെടുത്തു.