തിരുവല്ല: കുറ്റൂർ പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജോൺ, പഞ്ചായത്തംഗങ്ങളായ സാബു കുറ്റിയിൽ, എം.ടി ഏബ്രഹാം, ശ്രീജ ആർ.നായർ, പ്രസന്നകുമാർ, സിന്ധുലാൽ, ജോ ഇലഞ്ഞി മൂട്ടിൽ, ഹരിതകർമ സേന അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.