തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നെടുമ്പ്രം യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് രാവിലെ 10ന് മണിപ്പുഴ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.ഇ.തോമസ് അദ്ധ്യക്ഷത വഹിക്കും.