13-ala-kettida-inaguratio
ആല വടക്ക് ശാഖയ്ക്ക് പുതിയതായി നിർമ്മിച്ച ആഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവ്വഹിക്കുന്നു.ശാഖാ പ്രസിഡന്റ് സുനു ചൈതന്യം, സെക്രട്ടറി ബാലകൃഷ്ണൻ കിഴക്കേക്കര, വൈസ് പ്രസിഡന്റ് പ്രസാദ് ഇടത്തുരുത്തിയിൽ എന്നിവർ സമീപം.

ചെങ്ങന്നൂർ :എസ്.എൻ.ഡി.പി യോഗം 1546ാം നമ്പർ ആലാ വടക്ക് ശാഖയ്ക്ക് പുതിയതായി നിർമിച്ച ഒാഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സുനു ചൈതന്യം അദ്ധ്യക്ഷത വഹിച്ചു. ഡോ.റജിരവി ഓച്ചിറ ഗുരുപ്രഭാഷണം നടത്തി.ശാഖാ സെക്രട്ടറി ബാലകൃഷ്ണൻ കിഴക്കേക്കര സ്വാഗതവും വൈസ് പ്രസിഡന്റ് പ്രസാദ് ഇടത്തുരുത്തിയിൽ നന്ദിയും പറഞ്ഞു. ഗുരുക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ 11ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായായിരുന്നു ചടങ്ങ്.