പത്തനംതിട്ട: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ഫ്രണ്ട് ഓഫീസ് കോഓർഡിനേറ്ററുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.എസ്.ഡബ്ല്യു ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയുമാണ് യോഗ്യത. 23,000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകൾ മേയ് അഞ്ചിന് മുമ്പായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി മുമ്പാകെ സമർപ്പിക്കണം. ഫോൺ- 04682220141