13-vadasserikara
വടശ്ശേരിക്കര സെന്റ് ആൻഡ്രൂസ് മാർത്തോമ്മ ഇടവക സപ്തതി ആഘോഷ സമാപന സമ്മേളനം മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു. ഷാജി മാത്യു, തോമസ് മാത്യു, റവ.ജേക്കബ് ജോൺസൺ, റവ.പ്രതീഷ് ബി.ജോസഫ്, റവ.ജോൺ മാത്യു, ഫ്രെഡി ഉമ്മൻ എന്നിവർ സമീപം.

വടശ്ശേരിക്കര: വടശേരിക്കര സെന്റ് ആൻഡ്രൂസ് മാർത്തോമ്മ ഇടവക സപ്തതി ആഘോഷ സമ്മേളനം മാർത്തോമ്മ സഭ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.

പൂർവികരുടെ ത്യാഗനിർഭരമായ വിശ്വാസ ജീവിതം പുതുതലമുറ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇടവക വികാരി റവ.പ്രതീഷ് ബി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കുമ്പളാംപൊയ്ക സി.എസ്.ഐ ചർച്ച് വികാരി റവ.ജേക്കബ് ജോൺസൺ മുഖ്യ സന്ദേശം നൽകി.റവ.ജോൺ മാത്യു, റവ.ആശിഷ് തോമസ്, റവ.റോബിൻ വർഗീസ്, സ്പതതി ജനറൽ കൺവീനർ ഫ്രെഡി ഉമ്മൻ, പി.ജെ.സണ്ണി,തോമസ് മാത്യു, റോയ് പി.ചാക്കോ, തോമസ് മാമ്മൻ എന്നിവർ പ്രസംഗിച്ചു. ഇടവക ഡയറക്ടറി പ്രകാശനം, പാഴ്സനേജ് നിർമാണ ഫണ്ട് ഉദ്ഘാടനം എന്നിവയും മാർത്തോമ്മ മെത്രാപ്പൊലീത്ത നിർവഹിച്ചു. മുതിർന്ന ഇടവക അംഗങ്ങൾ, ദാമ്പത്യ ജീവിതത്തിൽ 50 വർഷം പൂർത്തികരിച്ചവർ ,സണ്ടേസ്‌കൂൾ ഹെഡ്മാസ്റ്റർ തോമസ് പി.തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.