പത്തനംതിട്ട : കൊവിഡ് രൂക്ഷമാകുന്ന സാഹചര്യവും പത്തനംതിട്ട നഗരത്തിലെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി പ്രവർത്തനവും ചർച്ചചെയ്യുന്നതിനായി ആരോഗ്യ, അങ്കണവാടി , കുടുംബശ്രീ പ്രവർത്തകരുടെ യോഗം ഇന്ന് 2.30ന് അബാൻ ആർക്കേഡിൽ കൂടും. പൊതുസ്ഥലങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ അറിയിച്ചു.