പത്തനംതിട്ട : കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി ഉത്സവം നാളെ ആരംഭിക്കും. രാത്രി ഒൻപതിന് ചുവടുവയ്‌പ്പോടെ ചടങ്ങുകൾ ആരംഭിക്കും .
15 ന് രാത്രി 9ന് പച്ചത്തപ്പ് കൊട്ടി കാവുണർത്തും. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി 9 ന് പടയണി. 20ന് രാത്രി 11 ന് ഇടപ്പടയണി .
21 ന് രാത്രി 7 .15ന് സാംസ്‌കാരിക സമ്മേളനം അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. കെ. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. വി .കെ. പുരുഷോത്തമൻ പിള്ള സ്വാഗതം പറയും. പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള ഏർപ്പെടുത്തിയ രാമൻ നായർ ആശാൻ പുരസ്‌കാരം നെടുംപ്രയാർ തോട്ടപ്പുഴശ്ശേരി പടയണി ആശാൻ അച്ചുതക്കുറുപ്പിന് സമർപ്പിക്കും. ഫോക്‌ലോർ അക്കാഡമി അവാർഡ് നേടിയ പി.ടി പ്രസന്നകുമാർ , കെ.ആർ. രഞ്ജിത്ത്, എം. കെ അരവിന്ദാക്ഷൻ പിള്ള എന്നിവരെ അനുമോദിക്കും.
രാത്രി 8. 30 ന് ഭക്തിഗാനസുധ ,11. 30 ന് വലിയ പടയണി. കടമ്മനിട്ട ഗോത്രകലാ കളരിയാണ് വല്യ പടയണി അവതരിപ്പിക്കുന്നത്. 22 ന് പള്ളിയുറക്കം. 23ന് രാവിലെ 9 മുതൽ 11 വരെ പകൽ പടയണി. വൈകിട്ട് നാലിന് എഴുന്നെള്ളത്ത്. വൈകിട്ട് 6.30 ന് ദീപാരാധന , രാത്രി 8.30 ന് കളമെഴുത്തും പാട്ടും. 9 ന് ഭക്തിഗാന മഞ്ജരി .രാത്രി 11ന് എഴുന്നെള്ളത്തും വിളക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക.
വാർത്താസമ്മേളനത്തിൽ ദേവസ്വം കമ്മിറ്റി പ്രസിഡന്റ് . കെ. ഹരിദാസ്, സെക്രട്ടറി ഡി. രഘുകുമാർ , എം. ജി. രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു .