13-jci
ജെസിഐ പത്തനംതിട്ട ക്വീൻസ്.

പത്തനംതിട്ട: ജെ.സി.ഐ പത്തനംതിട്ട ക്വീൻസ് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി പത്തനംതിട്ട നഗരസഭയുടെ വിവിധ ഇടങ്ങളിൽ മാലിന്യ സംഭരണത്തിനായി ഗാർബേജ് ബിന്നുകൾ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചു. ആദ്യത്തെ ബിൻ പത്തനംതിട്ട കെ.കെ നായർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശത്ത് സ്ഥാപിച്ച് ഔദ്യോഗിക ഉദ്ഘാടനം, ജെ.സി.ഐ ഇന്ത്യയുടെ ദേശീയ ഉപാദ്ധ്യക്ഷൻ വി.സന്ദീപ് നിർവഹിച്ചു. പ്രസിഡന്റ് ചിത്ര സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല അദ്ധ്യക്ഷൻ ബിനു വർഗീസ്, മേഖല സെക്രട്ടറി ഡോ.സുജിത്ത്, മേഖല ഉപാദ്ധ്യക്ഷ അനുപമ ജയരാജ്, ഡോ.ഹേമ രാജേഷ്,ചാപ്റ്റർ സെക്രട്ടറി സിമി മറിയം, മുൻ ദേശീയ കോഡിനേറ്റർ ഡോ.വിനോദ് രാജ്, ഡോ.രാജേഷ്, ഡോ.ഷൈബു രാജ് തുടങ്ങിയവർ പങ്കെടുത്തു. മുൻ വർഷങ്ങളിലായി പത്തനംതിട്ട മുൻസിപ്പാലിറ്റി, ജില്ലാ ഭരണകൂടം എന്നിവരുടെ കൂടെ ഒത്തുചേർന്ന് അനവധി പൊതുജന താൽപ്പര്യം പദ്ധതികൾ നടത്തിവരുന്ന ഒരു ചാപ്റ്ററാണ് ജെ.സി.ഐ പത്തനംതിട്ട ക്വീൻസ്.