തിരുവല്ല : തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ വിഷുക്കണി ദർശനവും ഗജരാജൻ ജയചന്ദ്രൻ അനുസ്മരണവും 14 ,15 തീയതികളിൽ നടക്കും. 14 ന് പുലർച്ചെ 4 മുതൽ 5.30 വരെ വിഷുക്കണി ദർശനം . വൈകിട്ട് 6.30 ന് ദീപാരാധന, 7.30 കാഴ്ച ശ്രീബലി . 15 ന് രാവിലെ 9 മണിക്ക് നടക്കുന്ന ജയചന്ദ്രൻ അനുസ്മരണ പരിപാടി ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ബി എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ആനയൂട്ട് .