അടൂർ : മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിലെ ഇ.പരമേശ്വരര് പണ്ടാരത്തിൽ രചിച്ച് ഉൺമ പബ്ളിക്കേഷൻ പുറത്തിക്കുന്ന കേരളചരിത്രത്തിലെ വിസ്മൃത അദ്ധ്യായങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം 17ന് വൈകിട്ട് 3ന് മണ്ണടി രേവതി ഒാഡിറ്റോറിയത്തിൽ നടക്കും. ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്ത പുസ്തകം പ്രകാശനം ചെയ്യും. എസ്.എൻ.ഐ.ടി ഡയറക്ടർ ഡോ.കേശവമോഹൻ പുസ്തകപരിചയം നടത്തും. ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ.എം.എം.ബഷീർ, എ.പി. ജയൻ, ആർ.തുളസീധരൻപിള്ള, എസ്.ഷിബു, പ്രീയങ്കാ പ്രതാപ്, ബി. പ്രസന്നകുമാരി, അഡ്വ.മണ്ണടി മോഹൻ, പ്രൊഫ.പ്രഭാകരകുറുപ്പ്, ഉണ്മ മോഹൻ,ഹരികുമാർ നമ്പൂതിരി, അഡ്വ.തോമസ് ജോർജ്ജ്, വിപിന ചന്ദ്രൻപിള്ള, പ്ളാവിനാൽ ശശിധരൻ, ജയചന്ദ്രൻ നമ്പൂതിരി, ഇ. പരമേശ്വരര് പണ്ടാരത്തിൽ എന്നിവർ പ്രസംഗിക്കും.