തിരുവല്ല: എം.സി റോഡിലെ മഴുവങ്ങാട്ട് ചിറയിൽ നിയന്ത്രണം വിട്ട ചരക്ക്ലോറി പൊലീസ് ജീപ്പിന് പിന്നിലിടിച്ചു. തിരുവല്ല സി.ഐ യും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പിന് പിന്നിലാണ് ലോറി ഇടിച്ചത്. ചൊവാഴ്ച രാവിലെ ഒമ്പതരയോടെ മഴുവങ്ങാട് ചിറയിലെ മീൻചാപ്രയ്ക്ക് സമീപമായിരുന്നു അപകടം. തിരുവല്ലയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പച്ചക്കറി കയറ്റിപ്പോയ ലോറിയാണ് ജീപ്പിന് പിന്നിൽ ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. ജീപ്പിന്റെ പിൻവശം പൂർണമായും തകർന്നു. തിരുവല്ല പൊലീസ് കേസെടുത്തു.