തിരുവല്ല: വിഷുവിനോട് അനുബന്ധിച്ച് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നാട്ടുചന്ത ആരംഭിച്ചു. പൊടിയാടി ജംഗ്ഷനിൽ ഇന്നലെ രാവിലെ ആരംഭിച്ച ചന്തയുടെ ഉദ്ഘാടനം പഞ്ചായത് വൈസ് പ്രസിഡന്റ്‌ സൈലേഷ് മങ്ങാട് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ജിജോ ചെറിയാൻ, പി.വൈശാഖ്, മായാദേവി, ഗ്രസി അലക്സാണ്ടർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ഹരിത ഉണ്ണി, സി.ഡി.എസ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.