കോന്നി : കല്ലേലി കാവിൽ പത്താമുദയ ഉത്സവം ഇന്നു മുതൽ 23 വരെ നടക്കും. വിഷു ദിനമായ ഇന്ന് പത്തു ദിവസത്തെ മഹോത്സവത്തിന് മല ഉണർത്തി തുടക്കം കുറിക്കും.രാവിലെ 4 ന് കാവ് ഉണർത്തി കാവ് ആചാരത്തോടെ വിഷുക്കണി ദർശനം , നവാഭിഷേകം ,താംബൂല സമർപ്പണം , തിരുമുന്നിൽ നാണയപ്പറ മഞ്ഞൾപ്പറ അൻപൊലി സമർപ്പിക്കും. രാവിലെ 7ന് പത്താമുദയ മഹോത്സവത്തിന് ആരംഭം കുറിച്ച് കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ ഊരാളിയുടെ കാർമികത്വത്തിൽ 999 മലകളെ വിളിച്ച് ചൊല്ലി നാടുണർത്തി മലയ്ക്ക് കരിക്ക് പടേനി നടക്കും. 8.30ന് വാനര ഊട്ട് മീനൂട്ട്, പ്രഭാത പൂജ , കല്ലേലി കൗള ഗണപതി പൂജ ,9ന് അന്നദാനം, 11.30ന് ഊട്ട് പൂജ ,വൈകിട്ട് 6.30ന് ദീപാരാധന, ദീപ നമസ്‌കാരം ,ചെണ്ടമേളം രാത്രി 8 മുതൽ കുംഭ പാട്ട് എന്നിവ നടക്കും. രണ്ടാം മഹോത്സവ ദിനമായ 15 മുതൽ ഒൻപതാം മഹോത്സവ ദിനമായ 22 വരെ രാവിലെ 4മുതൽ മലഉണർത്തൽ ,കാവ് ഉണർത്തൽ,താംബൂല സമർപ്പണം,തിരുമുന്നിൽ നാണയപ്പറ മഞ്ഞൾപ്പറ അൻപൊലി സമർപ്പണം, മലയ്ക്ക് കരിക്ക് പടേനി, 8.30മുതൽ വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ ,9ന് അന്നദാനം,11.30ന് ഊട്ട് പൂജ വൈകിട്ട് 6.30 മുതൽ ദീപാരാധന, ദീപ നമസ്‌കാരം, ചെണ്ടമേളം എന്നീ ചടങ്ങുകൾ ഉണ്ടാകും. 23ന് വെളുപ്പിനെ പൂജകൾ. 9ന് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല 10.30ന് ആനയൂട്ട് പൊങ്കാല നിവേദ്യ സമർപ്പണം 10.30ന് സമൂഹ സദ്യ, തുടർന്ന് സാംസ്‌കാരിക സദസ്.11.30 ഊട്ട് പൂജ ഉച്ചയ്ക്ക് 2 മുതൽ തിരുമുന്നിൽ എഴുന്നെള്ളത്ത്, വൈകിട്ട് 6ന് തൃപ്പടിപൂജ 6.30ന് അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിയിക്കൽ ദീപാരാധന ദീപ നമസ്‌കാരം ചെണ്ടമേളം പത്താമുദയ ഊട്ട് കുംഭ പാട്ട്, രാത്രി 10 മുതൽ പാട്ടും കളിയും, ഭാരതക്കളി,പടയണിക്കളി , തലയാട്ടം കളി എന്നിവ കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് നടക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ.സി.വി ശാന്ത കുമാർ അറിയിച്ചു.