പത്തനംതിട്ട: വിശുദ്ധ റമസാൻ – ആത്മവിചാരത്തിന്റെ' കാലം എന്ന പ്രമേയത്തിൽ എസ്.വൈ.എസ് ജില്ലാ കാമ്പയിന് തുടക്കമായി. മേയ് 14 വരെ വിവിധ പരിപാടികളാണ് നടക്കുന്നത് ഇതിന്റെ ഭാഗമായി സോൺ, യൂണിറ്റ് തലങ്ങളിൽ കുടുംബ വിജ്ഞാന സദസുകൾ, റമസാൻ കിറ്റ് വിതരണം, റിലീഫ് ഡേ, ഖുർആൻ പ്രഭാഷണം, ബദർ അനുസ്മരണം, ഇഫ്താർ മീറ്റ്, സാന്ത്വന സേവന പ്രവർത്തനങ്ങൾ എന്നീ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങുകൾ. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അദ്ധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ മദനി, എ.പി മുഹമ്മദ് അഷ്ഹർ, സയ്യിദ് ബാഫഖ്രുദ്ദീൻ ബുഖാരി, സുധീർ വഴിമുക്ക്, അബ്ദുൽ സലാം സഖാഫി,സുനീർ അലി സഖാഫി എന്നിവർ പ്രസംഗിച്ചു.