പന്തളം: ഭരണഘടനാ ശില്പി ബാബാ സാഹെബ് ഡോ.ബി.ആർ അംബേദ്കറുടെ 130ാം ജന്മദിനത്തിൽ പന്തളത്ത് അംബേദ്കർ റീഡേഴ്‌സ് ലിങ്ക് (അരളി) യുടെ നേതൃത്വത്തിൽ സാംസ്‌കാരിക സംഗമം സംഘടിപ്പിക്കുന്നു. വൈകിട്ട് 5 ന് ബിഷപ് ഡോ.ഗീവർഗീസ് മാർ കുറിലോസ് ഉദ്ഘാടനം ചെയ്യും. വിശ്വൻ പടനിലം, പന്തളം പ്രഭ, വിനോദ് മുളമ്പുഴ, വൈ എർഷാദ്, അജിതകുമാർ, പ്രിയത ഭരതൻ, സുനിൽ വിശ്വം, അരുൺകുമാർ, മഞ്ചു വിശ്വനാഥ്, മുബാറക് റാവുത്തർ, സി.എസ് രാജേഷ്, പ്രിയരാജ് ഭരതൻ എന്നിവർ പങ്കെടുക്കും.