ഇലവുംതിട്ട: മലനടയിലെ അശ്വതി ഉത്സവം കൊവിഡ് മാനദണ്ഡമനുസരിച്ച് കെട്ടുകാഴ്ച്ചയോടെ സമാപിച്ചു. വിവിധ കരകളെ പ്രതിനിധീകരിച്ച് മലനടയിൽ ഇടത്തരം കാളയെ മാത്രമാണ് അണിയിച്ചൊരുക്കിയത്. ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്ന് ഭഗവതി മലനടയിലെത്തി കെട്ടുരുപ്പടിയ്ക്ക് അനുഗ്രഹം നൽകി മടങ്ങി.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2.30ന് ദേവീക്ഷേത്രത്തിൽ നിന്നുള്ള ജീവത എഴുന്നള്ളത്തിന് മലനടയിൽ സ്വീകരണം നൽകി. മലനടയിൽ ഉപവിഷ്ടയായ ദേവിയ്ക്ക് മുന്നിൽ ഭക്തർ നിറപറയും നേർച്ച കാഴ്ച്ചകളും നൽകി. ഞായറാഴ്ച്ച ആരംഭിച്ച ഉത്സവത്തിന്റെ ഭാഗമായി ഓട്ടൻ തുള്ളലും ചാക്യാർ കൂത്തും ഉൾപ്പെടെയുള്ള ക്ഷേത്ര കലാപരിപാടികൾ മാത്രമാണ് ഈ വർഷം ഉണ്ടായിരുന്നത്.