പത്തനംതിട്ട: മാസപ്പിറവി തെളിഞ്ഞതോടെ റംസാൻ വ്രതത്തിന് തുടക്കമായി. വിശ്വാസികൾക്ക് ഇനി ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും രാപ്പകലുകൾ.പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കും. ഇത്തവണയും കൊവിഡ് മാനദ്ണഡങ്ങൾ പാലിച്ച് പളളികളിൽ പ്രാർത്ഥനകൾ നടത്തുന്നതിനുള്ള ക്രമികരണങ്ങൾ ചെയ്തിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പാക്കും. പള്ളികളിൽ വരുന്നവർക്ക് മാസ്കും നിർബന്ധമാണ്. നോമ്പ് തുറക്ക് പള്ളികളുടെ പരിസരങ്ങളിൽ സജ്ജീകരണങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി പള്ളി മുറ്റങ്ങളിൽ പന്തൽ ക്രമീകരിച്ചിട്ടുണ്ട്. ദാന ധർമങ്ങളുടെ ഭാഗമായി നാട്ടിലെങ്ങും ഇഫ്താർ വിരുന്നുകളും റംസാൻ കിറ്റുകളുടെ വിതരണവും നടക്കും.പള്ളികളിൽ മത വിഞ്ജാന സദസും ഉണ്ടാകും.