കാരംവേലി: ഇന്നത്തെ വിഷു ദിനത്തിൽ എസ്.എൻ.ഡി.പി ശാഖ ഒരുക്കുന്ന വേറിട്ട വിഷുക്കണി ദർശനം ശ്രദ്ധേയമാകുന്നു. ഇന്ന് രാവിലെ കാരംവേലി 152-ാം ഗുരുമന്ദിരത്തിൽ വിഷുക്കണി ദർശനത്തിനെത്തുന്ന എല്ലാവർക്കും ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റിക്കറുകൾ പതിച്ച നാണയം വിതരണം ചെയ്യും. വിഷുക്കണി ദർശനത്തിലൂടെ വേറിട്ട ദർശനമാണ് ഈ കൊവിഡ് കാലത്ത് ശാഖാ യോഗം ലക്ഷ്യമിടുന്നതെന്ന് ശാഖാ പ്രസിഡന്റ് എം.വിജയരാജൻ, സെക്രട്ടറി കെ.പ്രസന്നൻ, വൈസ് പ്രസിഡന്റ് എം.എസ്.സുചിത്ര എന്നിവർ പറഞ്ഞു. പ്രവർത്തകർ ഇന്ന് വീടുകളിൽ ഗുരുദേവ ചിത്രം പതിച്ച നാണയങ്ങൾ വിതരണം ചെയ്യും. ഇതിനോടൊപ്പം കൊവിഡ് ബോധവത്കരണവും പ്രവർത്തകർ നൽകും.