ആറന്മുള: കളഞ്ഞു കിട്ടിയ സ്വർണചെയിൻ ഉടമയ്ക്കു തിരികെ നൽകി മാതൃകയായി സ്റ്റുഡിയോ ഉടമയായ വിശ്വേശ്വരൻ. കഴിഞ്ഞ ദിവസം ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ നിന്നുമാണ് 2.5 പവൻ തൂക്കം വരുന്ന ചെയിൻ വാഹനം കയറി കേടുപാടു സംഭവിച്ച നിലയിൽ കളഞ്ഞു കിട്ടിയത്. ഇത് തന്റെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥൻ ഷമീറിനെ അറിയിക്കുകയും ഉടമ തിരക്കി വന്നപ്പോൾ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തിരികെ ഏൽപ്പിക്കുകയുമായിരുന്നു. വിശ്വേശ്വരൻ ആറന്മുളയിൽ അംബീസ് ഡിജിറ്റൽസ് എന്ന സ്റ്റുഡിയോ നടത്തിവരുകയാണ്. ഓമല്ലൂർ പനച്ചത്തറയിൽ വീട്ടിൽ ഷൈജു കെ.ജോയിയുടെതാണ് സ്വർണ ചെയിൻ. .