കുന്നന്താനം: മഠത്തിൽകാവ് ക്ഷേത്രത്തിൽ പത്താമുദയ ഉത്സവം ഇന്ന് കൊടിയേറി 23ന് സമാപിക്കും. കൊവിഡ് നിയന്ത്രണം പാലിച്ചാണ് ആഘോഷം. ഇന്ന് പുലർച്ചെ 6മുതൽ 8വരെ വിഷുക്കണി ദർശനം. രാവിലെ 10നും 10.30നും മദ്ധ്യേ കൊടിയേറ്റ്. വൈകിട്ട് 6ന് സേവ, ദീപക്കാഴ്ച, വിശേഷാൽ ദീപാരാധന. ശേഷം 7.30ന് മേജർസെറ്റ് കഥകളി.