പന്തളം: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ സമൂഹത്തിലെ ദുരിതബാധിർ, ഭവന രഹിതർ, വിദ്യാഭ്യാസ സഹായം ആവശ്യമുള്ളവർ, രോഗികൾ തുടങ്ങി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുവാനായി നടക്കുന്ന സാമൂഹികക്ഷേമ വിദ്യാഭ്യാസ നിധി സമാഹരണം വൻ വിജയമാക്കണമെന്ന് പന്തളം എസ്.എൻ.ഡി.പി യൂണിയൻ അഭ്യർത്ഥിച്ചു. വിഷുദിനത്തിൽ ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ ശാഖാംഗങ്ങളുടെ വീടുകൾ സന്ദർശിച്ച് ഫണ്ട് സമാഹരണം നടത്തും. സാമൂഹികക്ഷേമ വിദ്യാഭ്യാസ നിധി സമാഹരണം വിജയിപ്പിക്കുവാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, വൈസ് പ്രസിഡന്റ് ടി.കെ. വാസവൻ, സെക്രട്ടറി ഡോ.എ വി ആനന്ദരാജ് എന്നിവർ അറിയിച്ചു.