16-bharatheeya-dalit
ബാബാ സാഹിബ് ഡോ.ബി.ആർ. അംബേദ്കറുടെ 130 ാം മത് ജയന്തി ആഘോഷം

പത്തനംതിട്ട : ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാശില്പി ബാബാ സാഹിബ് ഡോ.ബി.ആർ. അംബേദ്കറുടെ 130 ാം മത് ജയന്തി ആഘോഷിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ബി.നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ദളത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എൻ.അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി കെ.വി.സുരേഷ് കുമാർ, പത്തനംതിട്ട ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് ,കെ.എൻ രാജൻ, വി.ടി. പ്രസാദ്, ദീപുരാജ്, എ.കെ.ഗോപാലൻ, കെ.കെ.കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.