പന്തളം : മങ്ങാരം ബോൾഷേവിക് ആർട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഷിക് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഫ്‌ളഡ് ലൈറ്റ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ കൊല്ലം അഞ്ചുമനയ്ക്കൽ ഫുട്‌ബോൾ ക്ലബ് ജേതാക്കളായി. 32 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ പത്തനംതിട്ട ഒ.ടി.കെ ഫുട്‌ബോൾ ക്ലബിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കൊല്ലം അഞ്ചു മനയ്ക്കൽ ഫുട്‌ബോൾ ക്ലബ് പരാജയപ്പെടുത്തിയത്. ടൂർണമെന്റ് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു .പി.എ.ഷൈൻ അദ്ധ്യക്ഷനായിരുന്നു. പന്തളം നഗരസഭ കൗൺസിലറന്മാരായ ഷെഫിൻ റജീബ് ഖാൻ,സുനിത വേണു,ഷെമീർ സുലൈമാൻ,അരുൺ എന്നീവർ സംസാരിച്ചു .മത്സര വിജയികൾക്ക് ജില്ലാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് എസ്.നൂൃമാൻ,അൻഷാദ് മുഹമ്മദ് ,പന്തളം നഗരസഭ കൗൺസിലർ എസ്. അരുൺ,കെ.എച്ച് .ഷിജു,വിഷ്ണു കെ.രമേശ്,എസ് ഫാറൂഖ്,സജിൻ പി.സജി,ലിജു ജോൺസൺ എന്നിവർ വിതരണം ചെയ്തു.