മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിൽ കൊവിഡ് വ്യാപനം രൂക്ഷമായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരേക്കാൾ കൂടുതൽ രോഗികൾ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിന്റെ പതിൻമടങ്ങ് ആളുകൾ നിരീക്ഷണത്തിലുമുണ്ട്. രോഗത്തിന്റെ ഉറവിട പശ്ചാത്തലം വൃക്തമാകാത്തവരുടെ സമ്പർക്കം രോഗസാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മല്ലപ്പള്ളി പഞ്ചായത്തിലാണ് കഴിഞ്ഞ നാലു ദിവസത്തെ പരിശോധനയിൽ 155 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതയായ 70 വയസുള്ള വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. രണ്ടാം വാർഡ് മഞ്ഞത്താനം ഇന്നലെ കണ്ടെയ്ന്റ് സോണായി പ്രഖ്യാപിച്ചു. താലൂക്ക് ആശുപത്രി സ്ഥിതിചെയ്യുന്ന മല്ലപ്പള്ളി 13-ാം വാർഡിലും, സമീപത്തുള്ള 2-ാം വാർഡിലും ആനിക്കാട് പഞ്ചായത്ത് 13-ാം വാർഡിലും രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിലുള്ള വർദ്ധനവ് ഭീതിതപ്പെടുത്തുന്നതാണ്.ജില്ലാ ഭരണകൂടം പുറത്തിറക്കിയ കണക്കുകൾ പ്രകാരം തിങ്കളാഴ്ച മുതൽ മല്ലപ്പള്ളിയിലും പരിസരത്തുമുള്ള പഞ്ചായത്തുകളിലെ രോഗ ബാധിതരുടെ പട്ടിക ഇങ്ങനെ -
തിങ്കളാഴ്ച -ആനിക്കാട് (2), എഴുമറ്റൂർ (1), കല്ലൂപ്പാറ (2), കൊറ്റനാട് (4), കോട്ടാങ്ങൽ (1), കുന്നന്താനം (2), മല്ലപ്പള്ളി (9), പുറമറ്റം (3)
ചൊവ്വാഴ്ച -,ആനിക്കാട് (25), എഴുമറ്റൂർ (1), കല്ലൂപ്പാറ (6), കൊറ്റനാട് (2), കോട്ടാങ്ങൽ (4), കുന്നന്താനം (8)
മല്ലപ്പള്ളി (55), പുറമറ്റം (3), ബുധനാഴ്ച -, ആനിക്കാട് (16), എഴുമറ്റൂർ (2), കല്ലൂപ്പാറ (11), കൊറ്റനാട് (3),കോട്ടാങ്ങൽ (5), കുന്നന്താനം (18), മല്ലപ്പള്ളി (20), പുറമറ്റം (7)
വ്യാഴാഴ്ച -, ആനിക്കാട് (25), എഴുമറ്റൂർ (9), കല്ലൂപ്പാറ (20), കൊറ്റനാട് (3), കോട്ടാങ്ങൽ (15)
കുന്നന്താനം (12), മല്ലപ്പള്ളി (31), പുറമറ്റം (6)