തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല ടൗൺ തിരുമൂലപുരം ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിന മഹോത്സവം ഇന്നു മുതൽ 20 വരെ നട‌ക്കും. ഇന്ന് രാവിലെ 5 ന് നടതുറക്കൽ, 6ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 10.30ന് കൊടിക്കൂറ സമർപ്പണം. മീന്തലക്കര കിഴക്കേക്കൂറ്റ് അനിൽരാജ് കൊടിക്കൂറ സമർപ്പിക്കും. ഉച്ചയ്ക്ക് 12.05 നും 12.30 നും മദ്ധ്യേ കൊടിയേറ്റ്. വെളിയനാട് സന്തോഷ് തന്ത്രി, ക്ഷേത്ര ആചാര്യൻ വിദ്യാനന്ദ സ്വാമി, വിവേക് ശാന്തി, ക്ഷേത്രം ശാന്തി സുരേഷ് ഗോപി എന്നിവർ കാർമ്മികരായിരിക്കും. എസ്.എൻ.ഡി.പിയോഗം അസി. സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്പെക്ടിംഗ് ഒാഫീസർ രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂർ, വൈസ് പ്രസിഡന്റ് കെ.ജി. ബിജു, യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ, നിയുക്ത ഡയറക്ടർ ബോർഡ് അംഗം സന്തോഷ് ഐക്കര പറമ്പിൽ എന്നിവർ പങ്കെടുക്കും. 1.30 ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 6.30 ന് ദീപാരാധന, 17ന് രാവിലെ 9ന് മൃത്യുഞ്ജയ ഹവനം, വൈകിട്ട് 5.30ന് സരസ്വതി പൂജ, 6.30 ന് ദീപാരാധന, 18ന് വൈകിട്ട് 5.30ന് ഭഗവതിസേവ, 6.30 ന് ദീപാരാധന,19ന് വൈകിട്ട് 5.30ന് വിശേഷാൽ ദീപാരാധന,20ന് ഉച്ചയ്ക്ക് 1.30ന് സമൂഹസദ്യ, വൈകിട്ട് 6.30 ന് ദീപാരാധന, 7ന് സമൂഹ പ്രാർത്ഥന, കൊടിയിറക്ക്.