ചെങ്ങന്നൂർ:കേരളത്തിലെ കോവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ തടസ്സം കൂടാതെ തുടരുന്നതിനും വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നതിനും കേന്ദ്ര സർക്കാർ ഉടനടി 7,74,710 ഡോസ് വാക്‌സിൻ കൂടി നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധനുമായി ചർച്ച നടത്തിയെന്നും കൊടിക്കുന്നിൽ അറിയിച്ചു.

കേരളത്തിനായി 5802790 ഡോസ് വാക്‌സിൻ ബാച്ചുകൾ നൽകിയതിൽ 5287484 ഉപയോഗിച്ചു. ബാക്കി 515306 ഡോസുകൾ ഉണ്ട്. കേരളത്തിൽ ഇന്നലെ വരെ 4730171 പേർക്ക് വാക്‌സിൻ നൽകി. ആകെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ 1666 ആണ്. ഇതിൽ 1282 എണ്ണം സർക്കാരിന്റേതും സ്വകാര്യ മേഖലയിൽ 384 കേന്ദ്രങ്ങളും ഉണ്ട്. നാളിതുവരെ കേരളത്തിന് എട്ട് ലക്ഷം എൻ 95 മാസ്‌കുകളും, 1.89 ലക്ഷം പി.പി.ഇ കിറ്റുകളും 480 വെന്റിലേറ്ററുകളും നൽകിയിട്ടുണ്ടെന്നും കൊവിഡ് പരിശോധനയുടെ തോത് ലക്ഷം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 36776 ആണെന്നും കൊവിഡ് സംബന്ധിയായ പ്രവർത്തനങ്ങൾക്കായി കേന്ദ്രം കേരളത്തിന് 453.56 കോടി രൂപ നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.