padayani
കടമ്മനിട്ട പടയണിക്ക് പടയണി ആചാര്യൻ പ്രസന്നകുമാർ ചൂട്ടു വയ്ക്കുന്നു

പത്തനംതിട്ട : കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി ഉത്സവം ആരംഭിച്ചു. ഇന്നലെ രാത്രി 9ന് പച്ചത്തപ്പ് കൊട്ടി കാവുണർത്തി. ഇന്ന് മുതൽ രാത്രി 9ന് പടയണി. 20ന് രാത്രി 11 ന് ഇടപ്പടയണി. 21ന് രാത്രി 7 .15ന് സാംസ്‌കാരിക സമ്മേളനം അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ദേവസ്വം കമ്മിറ്റി പ്രസിഡന്റ് കെ.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. 23ന് പടയണി ഉത്സവം സമാപിക്കും. രാവിലെ 9 മുതൽ 11 വരെ പകൽ പടയണി. വൈകിട്ട് നാലിന് എഴുന്നെള്ളത്ത്. വൈകിട്ട് 6.30ന് ദീപാരാധന , രാത്രി 8.30ന് കളമെഴുത്തും പാട്ടും. 9ന് ഭക്തിഗാന മഞ്ജരി .രാത്രി 11ന് എഴുന്നെള്ളത്തും വിളക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.