പത്തനംതിട്ട: കേരളാ മുസ്ലീം ജമാ അത്തിന്റെ മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി അലങ്കാർ ടൂസിറ്റ് ഹോമിൽ ചേർന്ന യോഗം കേരളാ മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് ഹാജി അഷ്‌റഫ് അലങ്കാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസ്മയിൽ, അജിഖാൻ രിഫായി, സുലൈമാൻ ഹാജി നിരണം, ഇ്മയിൽ അഹമ്മദ്, അഫ്‌നാൻ തിരുവല്ല, നിയാസുദീൻ എന്നിവർ പ്രസംഗിച്ചു. നാസർ പറഴകുളം, സുലൈമാൻ ഹാജി, ഇസ്മയിൽ അഹമ്മദ് എന്നിവർക്ക് ജില്ലാ പ്രസിഡന്റ് മെമ്പർഷിപ്പ് നൽകി.