ചെങ്ങന്നൂർ: സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി ചെങ്ങന്നൂർ യൂണിയൻ ഡോ.ബി.ആർ അംബേദ്കറിന്റെ 130ാം ജന്മദിനം ആഘോഷിച്ചു. യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ സതീഷ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ അച്യുതൻ അദ്ധ്യക്ഷനായി. പുഷ്പാർച്ചന, ജന്മദിന സന്ദേശ പ്രഭാഷണം എന്നിവ നടന്നു. യൂണിയൻ ഭാരവാഹികളായ കെ.എസ് കുഞ്ഞുമോൻ, വി.എൻ രഘു, ചെല്ലമ്മ ദാമോദരൻ, ഉഷ എൻ.കെ, വി.എ അശോക് കുമാർ എന്നിവർ സംസാരിച്ചു.