കിടങ്ങന്നൂർ: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ കാർഷിക പദ്ധതികളുടെ പ്രചരണാർത്ഥം യുവ തലമുറയെ കാർഷിക വൃത്തിയിലേക്ക് ആനയിക്കുന്നതിന് കിടങ്ങന്നൂർ കേന്ദ്രമാക്കി ഗ്രാമ വികാസ് സമിതി രൂപീകരിച്ചു. ഭൂമിയുടെ സമ്പുഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് ഈ മാസം 24വരെ ഭൂ പോഷണ അഭിയാൻ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി നാളെ രാവിലെ 10ന് പള്ളിമുക്കത്ത് ക്ഷേത്ര സമുച്ചയത്തിൽ ഭൂമിപൂജയും ഗോ പൂജയും നടക്കും. കർഷകർ അവരവരുടെ ഭൂമിയിൽ നിന്ന് ഒരുപിടി മണ്ണുമായി യജ്ഞവേദിയിൽ എത്തി മണ്ണ് പൂജിച്ച് സ്വന്തം ഭൂമിയിൽ നിക്ഷേപിക്കുന്നതിന് കുടുംബ സമേതം എത്തണമെന്ന് കൺവീനർ പി.എസ്.സുരേഷ് കുമാർ അറിയിച്ചു. ഫോൺ: 94475 92470.