ചെങ്ങന്നൂർ: വേനൽ മഴയെത്തുടർന്നുണ്ടായിട്ടുള്ള കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകണമെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിബിൻ വർഗീസ് ആവശ്യപ്പെട്ടു. വെൺമണി, ചെന്നിത്തല, പാണ്ടനാട്, പുലിയൂർ പാടശേഖരങ്ങളിൽ നെൽച്ചെടികൾ വ്യാപകമായി നശിച്ചിട്ടുണ്ട്. അടിയന്തരമായി നാശനഷ്ടങ്ങൾ വിലയിരുത്തി കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കൃഷിമന്ത്രി, കൃഷിവകുപ്പ് ഡയറക്ടർ എന്നിവർക്ക് കത്ത് നൽകിയതായി ജിബിൻ വർഗീസ് അറിയിച്ചു. കൊയ്‌തെടുത്ത നെല്ല് ഏറ്റെടുക്കാൻ സിവിൽസപ്ലൈസ് തയാറാകുകയും, കൊയ്യാൻ ആവുന്ന നെല്ലിന് ആവശ്യമായ സഹായം നൽകുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.