പന്തളം: സാംബവമഹാസഭ പൂഴിക്കാട് 20-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഡോ. ബി. ആർ. അംബേദ്കറുടെ 130-ാമത് ജയന്തിദിനം ആഘോഷിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഗവ. കോളേജ് അസി. പ്രൊഫ ആർ. അരവിന്ദ് സന്ദേശം നൽകി. അഡ്വ. അനിൽ, എൻ. പ്രദീപ് കുമാർ, പി. കെ. ഗോപാലകൃഷ്ണൻ, പ്രവീൺ കുമാർ,കെ. സുനിൽകുമാർ, ജെ. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.