ആറന്മുള: മൈനിംഗ് ആൻഡ് ജിയോളജി വിഭാഗത്തിന്റെ ജില്ലാ ഓഫിസ് ആറന്മുള മിനി സിവിൽ സ്റ്റേഷനിൽ നിന്ന് മാറ്റാൻ നീക്കം. അടൂരിൽ പ്രവർത്തിച്ചിരുന്ന ഒാഫീസ് 7 വർഷം മുമ്പാണ് ഇവിടേക്ക് മാറ്റിയത്. ജില്ലയുടെ മദ്ധ്യ ഭാഗത്തായതിനാൽ ഏറെ സൗകര്യപ്രദമായിരുന്നു. അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഒറ്റപ്പെട്ട സ്ഥലത്തേക്കാണ് ഒാഫീസ് മാറ്റുന്നത്. ഉദ്യോഗസ്ഥർക്ക് എത്തിച്ചേരാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ഇതെന്ന് പരാതിയുണ്ട്.

മിക്ക ഉദ്യോഗസ്ഥരും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് .

ജിയോളജി ഓഫീസിൽ എത്തുന്നവർ ട്രഷറിയിൽ നിന്ന് ചെല്ലാൻ എടുത്ത് തിരികെ ഒാഫീസിൽ നൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഒറ്റപ്പെട്ട സ്ഥലത്ത് ഏറെ ബുദ്ധുമുട്ടുണ്ടാകും.
ഓഫീസ് മാറ്റാൻ സർക്കാർ ഉത്തരവായതായി ജിയോളജി വകുപ്പ് അധികൃതർ അറിയിച്ചു. ഒാഫീസ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ഇ.പി. ജയരാജന് നിവേദനം നൽകിയതായി വീണാ ജോർജ് എം.എൽ.എ അറിയിച്ചു.