പന്തളം: കേരള ബാങ്കിലെ പന്തളം ശാഖയിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിൽ ജപ്തി നടപടി ഒഴിവാക്കി കുടുംബത്തെ രക്ഷിച്ച സംഭവത്തിൽ കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ഭരണസമിതി അംഗങ്ങളും ബ്രാഞ്ചിലെ ജീവനക്കാരേയും അവരുടെ കൂട്ടായ്മയേയും അനുമോദിച്ചു. ബാങ്കിന് വേണ്ടി കേരളാ ബാങ്ക് ആലപ്പുഴ റീജണൽ ജനറൽ മാനേജർ ലതാപിള്ള, ഡപ്യൂട്ടി ജനറൽ മാനേജർ ഷീലാ മേരി, പത്തനംതിട്ട സി.പി.സി ഹെഡ് ഉഷാകുമാരി, എസ്റ്റാബ്‌ളിഷ്‌മെന്റ് സൂപ്രണ്ട് അജയകുമാർ എന്നിവർ ബാങ്കിലെത്തി അനുമോദിച്ചു.