മല്ലപ്പള്ളി: അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠാ പുരസ്‌ക്കാരം നിർമൽ ജ്യോതി സ്‌കൂൾ ആൻഡ് കോളേജ് ചെയർമാനും, പ്രമുഖ സാമൂഹ്യ സാംസ്‌ക്കാരിക പ്രവർത്തകനും മല്ലപ്പള്ളി സ്വദേശിയുമായ ഡോ.ഗോപാൽ കെ.നായർ അർഹനായി. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകളും സേവനവും പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. ഡോ.സി.വി.ആനന്ദബോസ് പുരസ്‌ക്കാരം കൈമാറി. ജസ്റ്റീസ് എം.ആർ.ഹരിഹരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.എൻ.ജയരാജ് എം.എൽ.എ., ബി. രാധാകൃഷ്ണമേനോൻ, ഡോ.ബോബി ചെമ്മണ്ണൂർ, അഡ്വ. രാജഗോപാലൻ നായർ, മധു മണിമല, ഹരീന്ദ്രനാഥ കൈമൾ, വിനോദ് ചമ്പക്കര തുടങ്ങിയവർ പ്രസംഗിച്ചു.