കൂടൽ: ഇന്നലത്തെ ശക്തമായ മഴയിൽ കൂടൽ ജംഗ്ഷൻ മുങ്ങി. ജംഗ്ഷനും ഗുരുമന്ദിരത്തിനും ഇടയിലുള്ള റോഡിലാണ് വെള്ളംകെട്ടിക്കിടന്നത്. വാഹന ഗതാഗതം തടസ്സപ്പെട്ടു. ബസുകളും ചെറുവാഹനങ്ങളും നിറുത്തിയിട്ടു. ബൈക്കുകളുടെ ടയറിന് മുകൾഭാഗം വരെ റോഡിൽ വെള്ളം പൊങ്ങി. കടകളിലേക്കും വെള്ളം കയറി. ജംഗ്ഷനിലെ ഒാടകളും നീർച്ചാലുകളും അടഞ്ഞുകിടക്കുന്നതിനാലാണ് വെള്ളം റോഡിലേക്ക് കയറിയതെന്ന് നാട്ടുകാർ പറഞ്ഞു. ചാക്കിൽ കെട്ടിയ മാലിന്യങ്ങളും പ്ളാസ്റ്റിക് കുപ്പികളുമാണ് ഒാടകളിലെ ഒഴുക്ക് തടയുന്നത്. പുനലൂർ - മൂവാറ്റുപുഴ ഹൈവേ നിർമിക്കുന്ന സ്ഥലങ്ങളിൽ റോഡിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.