പത്തനംതിട്ട : വീട്ടിലെ ആറ് നായ്കളെ വിഷം നൽകി കൊന്നതായി പരാതി. ഓമല്ലൂർ സന്തോഷ് മുക്കിൽ കളർനിൽക്കുന്നതിൽ വീട്ടിൽ ഡോ.ശ്രീജ രവിചന്ദ്രന്റെ വീട്ടിലെ നായ്കളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പത്തിനാണ് ആദ്യത്തെ നായ ചത്തത്. അടുത്ത ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ഏഴ് നായ്കൾ ഈ വീട്ടിൽ ഉണ്ടായിരുന്നു. നായയുടെ ശരീരത്തിൽ നിന്ന് രക്തമൊഴുകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയാണ് ശ്രീജ പൊലീസിൽ പരാതി നൽകിയത്. വീടിനടുത്ത് മറ്റൊരു നായയേയും സമാനമായ രീതിയിൽ ചത്തതായി കണ്ടെത്തിയിരുന്നതായി ഇവർ പറയുന്നു. ഒരു നായയെ ഇന്ന് മഞ്ഞാടിയിൽ സർജറിയ്ക്ക് വിധേയമാക്കും. അഞ്ച് നായകളെ കുഴിച്ചിട്ടു. ഒരു നായയെ ഇന്ന് പോസ്റ്റ്മാർട്ടം ചെയ്യും.