punthottam

കൊടുമൺ: ജൈവവൈവിദ്ധ്യ ഉദ്യാനമൊരുക്കി അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ. കോന്നി സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് മിയോ വാക്കി മാതൃകയിലുള്ള കുട്ടിവനം സ്‌കൂളിൽ ഒരുക്കുന്നത്. 10സെന്റ് സ്ഥലത്ത് ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങി 400ൽ പരം സ്പീഷീസിലുള്ള സസ്യങ്ങളാണ് നട്ട് സംരക്ഷിക്കുന്നത്. രണ്ടടി താഴ്ചയിൽ മണ്ണ് ട്രീറ്റ് ചെയ്ത് മേൽമണ്ണ് മൂടി തയറാക്കുന്ന സ്ഥലത്താണ് ഉദ്യാനം നിർമിക്കുന്നത്. ഓരോ സസ്യത്തിലും ക്യൂ ആർ കോഡ് ആലേഖനം ചെയ്യുന്നതു മൂലം സസ്യ ശാസ്ത്ര പഠനം കുട്ടികൾക്ക് ആയാസരഹിതമായി തീരും. കുട്ടി വനത്തിന്റെ രണ്ടു വർഷ സംരക്ഷണവും സോഷ്യൽ ഫോറസ്ട്രിക്കാണ്. സ്‌കൂളിലെ വിവിധ ക്ലബുകൾ സംരക്ഷണം ഏറ്റെടുക്കും. അസി.കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സി.കെ.ഹാബി,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്.ദിലീപ് എന്നിവർ സ്ഥലം സന്ദർശിച്ചു. ജൈവവൈവിദ്ധ്യ ഉദ്യാനത്തോടനുബന്ധിച്ച് ശലഭോദ്യനവും സയൻസ് പാർക്കും ഉണ്ടാക്കുമെന്ന് സ്‌കൂൾ മാനേജർ രാജൻ ഡി.ബോസ് പറഞ്ഞു.